വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ കേരള ഈ വർഷം സംസ്ഥാനത്തെ മികച്ച മാതൃകാ ക്ഷീരകർഷകനെയും ചെറുകിട മാതൃകാ ക്ഷീരസംരംഭകനെയും അവാർഡ് നൽകി
ആദരിക്കുന്നു. കിടാരികളും പശുക്കളും ഉൾപ്പെടെ പത്തുവരെ എണ്ണം പശുക്കളെ വളർത്തുന്ന മാതൃകാക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി തിരഞ്ഞെടുക്കുന്നത്.
മാതൃകക്ഷീരകർഷകന് ക്ഷീരരത്ന പുരസ്‍കാരവും, മാതൃക ചെറുകിട ക്ഷീരസംരംഭകന് ക്ഷീരപ്രതിഭ പുരസ്‍കാരവും നൽകും.
അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ നിന്നോ, 9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെട്ടാലോ ലഭിക്കുന്നതാണ്. അവാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കർഷകർ പൂരിപ്പിച്ച അപേക്ഷകൾ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശ നിർദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാർശയോടെ അയച്ചുനൽകണം.



അപേക്ഷകൾ ivaaward@gmail.com എന്ന മെയിലിലേക്കാണ്
അയക്കേണ്ടത്. തപാൽ (സ്പീഡ് പോസ്റ്റ് ) വഴി
ഡോ. വി.കെ.പി. മോഹൻകുമാർ,
ജനറൽ സെക്രട്ടറി, ഐ.വി.എ. കേരള,
വെങ്ങാലിൽ, തിരുന്നാവായ
മലപ്പുറം ജില്ല -676301 എന്ന വിലാസത്തിലേക്കും
അപേക്ഷകൾ അയക്കാവുന്നതാണ്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി *2025* *നവംബർ* *10*
2025 ഡിസംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ. വി. എ കേരളയുടെ വാർഷിക യോഗത്തിൽ ജേതാക്കൾക്ക് ഇരുപത്തിഅയ്യായിരം രൂപയും, പ്രശസ്തിപത്രവും,ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.
