തിരുവനന്തപുരം ∙ കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറേറ്റും തിരുവനന്തപുരം ഡിസ്ട്രിക് എംബ്രോയിഡറി വർക്കേഴ്സ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്ലാമൂട്ട് കടയും സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ക്രാഫ്റ്റ് മേളയുടെ ഉദ്ഘാടനം കിഴക്കേകോട്ട നായനാർ പാർക്കിൽ ആന്റണി രാജു എംഎൽഎ നിർവഹിച്ചു.

ഒക്ടോബർ 29 മുതൽ നവംബർ 7 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഹാൻഡ് എംബ്രോയിഡറി സാരികൾ, ചൂരൽ, മുള, തടി, മിഥില പെയിന്റിങ്, ജ്വല്ലറി, ലതർ, തഴ, കാർപെറ്റ്, ഹാൻഡ് തുണികൾ, ഡ്രൈ ഫ്ലവർ, ടൈ ആൻഡ് ഡൈ, ഹാൻഡ് പ്രിന്റഡ് തുണിത്തരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യം.
