ആറ്റിങ്ങൽ: യുവശക്തിയിലൂടെ ഭാരതത്തിൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് യുവജന കാര്യ കായിക മന്ത്രാലയം മൈഭാരത് കേരളാ സോൺ സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ പറഞ്ഞു. വികസിത ഭാരതം എന്ന സങ്കല്പവും യാഥാർത്ഥ്യമാകാൻ രാഷ്ട്ര നിർമ്മാണ പ്രകൃയയിൽ യുവജനങ്ങൾ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സർദാർ പട്ടേലിൻ്റെ നൂറ്റിഅൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങലിൽ മൈഭാരത് സംഘടിപ്പിച്ച ഏകതാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു

സർദ്ദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാപ്രതിജ്ഞചെല്ലി കൊടുത്തു. നഗരസഭാ കൗൺസിലർ ദീപാ രാജേഷ്, ലഫ്റ്റനൻ്റ് കേണൽ ഭൂപേന്ദ്ര താപ്പെ, ജില്ലാ യൂത്ത് ആഫീസർ സുഹാസ്, മൻ കീ ബാത് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ് , മൈഭാരത് വോളൻ്റിയർമാർ ഉൾപ്പടെ അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു

