ആറ്റിങ്ങൽ. ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ഒക്ടോബർ 24 ആം തീയതി കാറും പിക്കപ് ലോറിയും കൂട്ടിമുട്ടി അപകടം സംഭവിച്ചിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള സ്കോഡ കാറും വർക്കല സ്വദേശിയുടെ പിക്കപ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. തുടർന്നു നടന്ന മധ്യസ്ഥ ശ്രമത്തിൽ പിക്കപ് ലോറി ഉടമ അപകടത്തിൽ തകർന്ന കാറിന്റെ ഉടമയ്ക്ക് അറ്റകുറ്റ പണികൾക്കുള്ള നഷ്ട പരിഹാരം നൽകാമെന്നു ഉറപ്പ് നൽകിയിരുന്നു. ഇക്കാരണത്താൽ കേസ് നടപടികളിൽ ഒന്നും പോകാതെ കാർ ഉടമ പിന്നീട് പിക്കപ് ലോറി ഉടമയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ അതു നൽകാൻ പിക്കപ് ലോറി ഉടമ വിസമ്മതിക്കുകയാണ് ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. ഉറപ്പ് നൽകിയ നഷ്ടപരിഹാരത്തുക വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കാർ ഉടമ ശ്രീകാന്ത്.
