January 15, 2026

ആറ്റിങ്ങൽ : നഷാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
രാജ്യത്തെ യുവാക്കളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരിയുടെ ഉപയോഗത്തിന് തടയിടുന്നതിൻ്റെ ഭാഗമായാണ് പ്രാദേശിക തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.
ഏതൊരു രാജ്യത്തിൻ്റെയും ഊർജ്ജവും, ശക്തിയും യുവത്വമാണെന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് അന്യമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്.
നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ അധ്യക്ഷനായി.
ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ. ആരീഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ക്യാമ്പയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ നഗത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആറ്റിങ്ങൽ നഗരസഭ.

Leave a Reply

Your email address will not be published. Required fields are marked *