നെടുമങ്ങാട്: നഗരസഭയിലെ പറ മുട്ടം, മാർക്കറ്റ്, അരശു പറമ്പ് എന്നീ വാർഡുകളിൽ
മത്സരിക്കുന്ന സ്ഥാനാർത്ഥികളായ ലീഗ് സ്വതന്ത്രൻ
പുലിപ്പാറ യൂസഫ്, എസ് എസ് ഫാത്തിമ, സാബു തറവാട്ടിൽ എന്നിവർ
ചന്തമുക്ക് മൈതാനിയിൽ നിന്നും ലീഗ് പ്രാദേശിക നേതാക്കന്മാരുടെ സാന്നിധ്യത്തിൽ
പ്രകടനമായി നഗരസഭയിലെത്തി
വാരണാധികാരിക്ക് മുന്നിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ലീഗ് നേതാക്കളായ
എച്ച് സിദ്ദീഖ്, നെടുമങ്ങാട് എം നസീർ,വഞ്ചുവം ഷറഫ്, അസീം നെടുമങ്ങാട്, വെമ്പായം അലികുഞ്ഞ്ഹാജി ,പാളയം നിസാമുദ്ദീൻ, സലീം മഞ്ചയിൽ, മുനീർ വാളിക്കോട്, അനസ് മൂ ഴിയിൽ, ഇബ്നു മഞ്ചയിൽ,ഷബിന എസ്, റാസിൻ പത്താം കല്ല്, ഷാവൽ കഴക്കൂട്ടം,ഷഫീഖ് ചെറിയ പാലം, എ മുഹമ്മദ്, എംഎസ്എഫ് നേതാക്കൾ, യൂത്ത് ലീഗ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പത്രിക സമർപ്പണത്തിന് ശേഷം നടന്ന യോഗത്തിൽ
സ്ഥാനാർത്ഥികൾ മത്സരിക്കാത്ത വാർഡുകളിൽ മുസ്ലിം ലീഗ് പാർട്ടി
ആരെ പിന്തുണയ്ക്കണമെന്നുള്ള തീരുമാനവും യോഗത്തിൽഎടുത്തു.
