ചിറയിൻകീഴ്,: ഗവ യൂ പി എസ് ചിറയിൻകീഴിൽ വർണകൂടാരം ചിറയിൻകീഴു എംഎൽഏ വി ശശി ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ എച് എം.നൗഷാദ് സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മുഖ്യ പ്രഭാഷണവും നടത്തി. ജില്ല പഞ്ചായത്ത് അംഗം ആർ സുഭാഷ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ രേണുക മാധവൻ, സുരേഷ് കുമാർ മോനി,ബിപിഒ വിനു എസ്, ബിആർസി ട്രൈനെർമാരായ ലീന, സൗമില, എസ് എംസി, പിടിഎ അംഗങ്ങൾ ആയ സുരേഷ്, നിവേദ്ധിത, റിട്ടയേർഡ് എ ഇ ഒ സൂപ്രണ്ട് ദിനേശ്,അദ്ധ്യാപകരായ സൗമ്യ, ഗംഗ, ബീന, ഹിമ, പ്രീതി, തുടങ്ങിയവരുംപങ്കെടുത്തു

