വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പൊതു തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യ അങ്കത്തിനിറങ്ങുകയാണ് മിനിജയചന്ദ്രൻ. അതും ജില്ലാപഞ്ചായത്തിൽ. ശക്തമായ ബന്ധുബലവും,നിറഞ്ഞ സൗഹൃദവുമാണ് കരുത്ത്.കരിപ്പൂർ ഗവൺമെൻ്റ് സ്കൂളിൽ സജീവ കെ. എസ്യു പ്രവർത്തക.നെടുമങ്ങാട് ഗവൺമെൻ്റെ കോളജിലും സജീവ കെ. എസ്.യു പ്രവർത്തനം. അഛൻ വേലായുധൻ നായരും നെടുമങ്ങാട്ടെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്. 25 വർഷമായി മംഗലപുരം മുല്ലശ്ശേരിയിൽ താമസം. ഇപ്പോൾ മംഗലപുരത്ത് ഭർത്താവുമൊത്ത് കെ.എസ്.എഫ്.ഇ ഏജൻ്റായി പ്രവർത്തിക്കുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി കഴിഞ്ഞു മിനി ജയചന്ദ്രൻ.
