തിരുവനന്തപുരം:
മുൻ ഡെപ്യൂട്ടി കളക്ടർ വനിതാ വസന്തോത്സവത്തിന്റെ പ്രസിഡന്റുമായ യു.ഷീജ ബീഗത്തിന്റെ കവിത സമാഹാരമായ വേനൽ മഴയിലെ മഞ്ഞുതുള്ളികൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം കഴിഞ്ഞദിവസം കലയുടെ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ ബിനാലയിൽ വച്ച് പത്മശ്രീ എം എ യൂസഫലി നിർവഹിച്ചു. ചടങ്ങിൽ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ജനറൽ കലാപ്രേമി ബഷീർ ബാബു അധ്യക്ഷത വഹിച്ചു.ചിത്രകാരി കൊടുങ്ങല്ലൂർ രഹിന, ആശ, ഷാഫി കൊല്ലംകോണം ചടങ്ങിൽ പങ്കെടുത്തു.
