
തിരുവനന്തപുരം : കാർഷികവികസന കർഷകക്ഷേമ വകുപ്പ് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ അംഗീകൃത സംഘടനയായ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ്റെ (കാംസഫ്) കൊല്ലത്ത് വെച്ച് ജനുവരി 19,20 തീയതികളിലായി നടക്കുന്ന അഞ്ചാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാംസഫ് ജില്ലാ സമ്മേളനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്നു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാംസഫ് ജില്ലാ പ്രസിഡൻ്റ് ബൈജു.എസ് അധ്യക്ഷത വഹിച്ചു.

കാംസഫ് ജില്ലാ സെക്രട്ടറി ആർ.ശരത്ചന്ദ്രൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അരുൺലാൽ ഡി.എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, എസ്.അജയകുമാർ, വിനോദ് വി.നമ്പൂതിരി, കാംസഫ് സംസ്ഥാന പ്രസിഡൻ്റ് സതീഷ് കണ്ടല, സംസ്ഥാന വൈസ് പ്രസിഡൻ്റ് ദേവികൃഷ്ണ.എസ്, സംസ്ഥാന കമ്മിറ്റിയംഗം വൈശാഖ്.വി, ജില്ലാ ഭാരവാഹികളായ സുശീലൻ കുന്നത്തുകാൽ, അനുഷ എൻ.എസ്, അഭയ.വി, പ്രീതി ബി.എസ്, ഗോപിക ബി.നായർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കാംസഫ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി ബൈജു.എസ് (പ്രസിഡൻ്റ്), അനുഷ എൻ.എസ്, ഗോപിക ബി. നായർ (വൈസ് പ്രസിഡന്റുമാർ), ആർ. ശരത്ചന്ദ്രൻ നായർ (സെക്രട്ടറി), അഭയ, കിരൺ.എസ് (ജോയിൻ്റ് സെക്രട്ടറിമാർ), സനൽകുമാർ യു.വി (ട്രഷറർ), ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ലിജി റ്റി.കെ (പ്രസിഡൻ്റ്), പ്രീത.എം (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

