നാഷണല്‍ സര്‍വ്വീസ് സ്കീം നെയ്യാറ്റിൻകര ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന സ്പെഷ്യല്‍ ക്യാമ്പ് തീരദേശ ഗ്രാമമായ കുളത്തൂരില്‍ ആരംഭിച്ചു. സപ്തദിന ക്യാമ്പ് കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റ്റി.റ്റി. ഷാജി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ
ഇൻസ്ട്രുമെൻ്റേഷൻ ഹെഡ് ഓഫ് സെക്ഷൻ കെ. ഷാമില , പ്രോഗ്രാം ഓഫീസര്‍ സജീവ് ബി എസ്, കുളത്തൂര്‍ വാര്‍ഡ് മെംബര്‍ ദിവാകരന്‍ എൻ , കുളത്തൂര്‍ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട്
അജിത്ത് സി.എൽ, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ജോസ് ആർ. എന്നിവർ സംസാരിച്ചു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സാമൂഹിക വികസനത്തിനു ഉതകുന്ന കമ്മ്യൂണിറ്റി വര്‍ക്കുകള്‍, കമ്മ്യൂണിറ്റി സര്‍വെ, മോട്ടിവേഷന്‍ ക്ലാസുകള്‍, കള്‍ചറല്‍ പ്രോഗ്രാമുകള്‍, പ്രകൃതി പഠന ക്ലാസുകള്‍, ഗ്രൗണ്ട് നിര്‍മാണം, . പച്ചക്കറിതോട്ടം നിര്‍മാണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്
