നീണ്ടകരയുണ്ടായ വാഹനാപകടത്തിൽ കായിക്കര സ്വദേശിനി മരിച്ചു. ഇന്ന് രാവിലെ 3 മണിയോടെ നീണ്ടകര ശക്തികുളങ്ങര വച്ചായിരിരുന്നു അപകടം..അഞ്ചുതെങ്ങിൽ നിന്ന് നീണ്ടകര ശക്തി കുളങര ഹാർബറിൽ നിന്ന് മൽസ്യമെടുക്കുവാൻ പോയ സ്വകാര്യ ഓട്ടോറിക്ഷ വാഹനം അപകടത്തിൽ പെട്ടു യാത്രക്കാരി മരണപ്പെട്ടു. കായിക്കര അയ്യപ്പൻതോട്ടം സ്വദേശിനി മെറ്റിൽഡ (64) ആണ് മരണപ്പെട്ടത്. എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുക്കയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മെറ്റിൽഡ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ മെറ്റിൽഡയുടെ ബന്ധുകൂടിയായ ഓട്ടോ ഡ്രൈവർ പനിയടിമ (42) നെ ഗുരുതര പരുക്ക്കളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
