കേന്ദ്ര ബഡ്ജറ്റ് കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചു സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രദേശങ്ങളിൽ
കരി ദിനമായി ആചരിച്ചു. കറുത്ത കൊടികൾ ഉയർത്തിയും കറുത്ത ബാഡ്ജുകൾ ധരിച്ചും, പ്രകടനങ്ങൾ സംഘടിപ്പിച്ചു. കോട്ട, തോണിക്കടവ്, കൊച്ചു മേത്തൻ കടവ്, പുത്തൻ നട, മണ്ണാകുളം, മാമ്പള്ളി, നെടുംങ്ങണ്ട എന്നി ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് കരിദിനാചാരണം നടത്തിയത്.സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറി മാർ എന്നിവർ നേതൃത്വം കൊടുത്തു
