ബിവറേജ്കളിൽ മദ്യം പൊതിയാനാവശ്യമായ ന്യൂസ് പേപ്പറുകൾ നൽകുന്നത് നിറുത്തലാക്കിയ നടപടി പുനരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് കത്ത് അയച്ചു.
കഴിഞ്ഞ ഒക്ടോബർ 1 മുതൽ കേരളത്തിലെ ബെവ്കോ, ബിവറേജ് ഔട്ട്ലെറ്റ്കളിൽ നിന്ന് വിൽക്കുന്ന മദ്യം പൊതിഞ്ഞു കൊണ്ടുപോകുവാനായി സൗജന്യമായി നൽകിവന്നിരുന്ന ന്യൂസ്പേപ്പർ നിറുത്തലാക്കിയതായി, ഔട്ട്ലെറ്റ്കളുടെ മുന്നിൽ നോട്ടീസ് സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നടപടി പുനപരോശോധിക്കണമെന്ന ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.
നിർമ്മാണ തുകയുടെ പതിൽ മടങ്ങ് ലാഭത്തിലാണ് നിലവിൽ കേരളത്തിൽ മദ്യ വിൽപ്പനയെന്നിരിക്കെ ഉപഭോക്താവിന് താൻ വാങ്ങുന്ന മദ്യം പൊതിഞ്ഞു കൊണ്ടുപോകുവാനുള്ള ഒരു തുണ്ട് ന്യൂസ് പേപ്പർ പോലും നിഷേധിക്കുന്ന നടപടി ഉപഭോക്താക്കളോടുള്ള കടുത്ത അവഗണനയായ് മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. അധിക തുക നൽകി തുണി / പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങുവാൻ കഴിയാത്തവരാണ് ഇവിടുത്തെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. നിലവിലെ ഈ തീരുമാനം ഇത്തരക്കാർക്ക് പൊതു വീഥികളിലൂടെ മാറാകൂടാതെ, മദ്യം പരസ്യമായി കൊണ്ടുനടക്കുവാനുള്ള ലൈസൻസായി മാറിയിരിക്കുകയാണ്.
ഔട്ട്ലറ്റ്കൾ വഴി ഉപഭോക്താകൾക്ക് ഒരു ഉൽപന്നം പൊതിഞ്ഞു കൊണ്ടുപോകാൻ ഒരു തുണ്ട് ന്യൂസ് പേപ്പർ നൽകാൻകഴിഞ്ഞില്ലേൽ അവർക്ക് സൗജന്യമായി തുണി സഞ്ചികൾ നൽകുവാൻ ഔട്ട്ലറ്റ്കൾ തയ്യാറാകേണ്ടതാണ്. കാരണം ഓരോ വർഷവും കോടികളുടെ വരുമാനമാണ് ഈ വിൽപ്പന ശാലകൾക്കും അത് വഴി സർക്കാർ ഖജനാവിലും എത്തിച്ചേരുന്നത്. ആയതിനാൽ തന്നെ, ഈ വിഷയം പരിശോധിച്ച് ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് കത്തിലൂടെ ആവിശ്യപ്പെടുന്നത്.
