ചിറയിൻകീഴ് മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാൻ വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന വികസന പ്രവർത്തനമാണ് മിരാൻകടവ് ടൂറിസം പദ്ധതി. കടയ്ക്കാവൂർ -അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിന് താഴെ അഞ്ചുതെങ്ങ് പഞ്ചായത്ത് പരിധിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ 6 കോടി രൂപയുടെ പ്രവൃത്തികളിൽ 1,58,26,037 രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന
1.അത്യാധുനിക ബോട്ട് ജെട്ടി,
2.റോഡ് പുനരുദ്ധാരണം
3.കുട്ടികളുടെ പാർക്ക്
4.വിശ്രമകേന്ദ്രം
- ആധുനിക ശൗചാലയങ്ങൾ
- പാലത്തിന്റെ കൈവരികളിൽ നെറ്റ് എന്നിവ പ്രദേശത്തിന് പുത്തൻ ഉണർവ് നൽകും.
കായൽ ഭംഗി ആസ്വദിക്കാൻ 7.കൽബെഞ്ചുകൾ,
8.സുരക്ഷാ വേലികൾ
9.തെരുവ് വിളക്കുകൾ
10.സി സി ടി വി ക്യാമറ സ്ഥാപിക്കൽ
എന്നിവയ്ക്ക് പുറമെ പാലത്തിന്റെ തൂണുകളിൽ ആകർഷകമായ ചുവർചിത്രങ്ങൾ ഒരുക്കി പ്രദേശം മനോഹരമാക്കാനും ലക്ഷ്യമിടുന്നു. അവഗണിക്കപ്പെട്ടു കിടക്കുന്ന പൊതു ഇടങ്ങളെ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന ഈ പദ്ധതി, ചിറയിൻകീഴ് മണ്ഡലത്തിലെ ഉൾനാടൻ ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമായിരിക്കും.
പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം
വി. ശശി
എംഎൽഎ നിർവഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷത വഹിച്ചു. ഇൻലാൻഡ് നാവിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിജേഷ് രാജ് ലിജാ ബോസ്,വിജയ് വിമൽ,അതുല്യ മഹേഷ്, റഫീഖ ജവാദ് എന്നിവർ സംസാരിച്ചു, ചടങ്ങിൽ ഇൻ ലാൻഡ് നാവിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബാലു. ആർ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം
എസ് പ്രവീൺചന്ദ്ര നന്ദിയും രേഖപ്പെടുത്തി.
