:
തിരു: റംസാൻസമാഗതത്തിൻ്റെ 27-ാം രാവിൽ മത സൗഹാർദ്ദത്തിൻ്റെ സന്ദേശമുൾക്കൊള്ളുന്ന പെരുന്നാൾ പിറയുടെ പ്രകാശം തെളിയിപ്പിച്ച് റംസാൻ നിലാവ് ഒരുക്കി. പ്രേംനസീർ സുഹൃത് സമിതി ഗാനകൂട്ടായ്മ പ്രേം സിംഗേഴ്സ് ഗായകർ നടത്തിയ വേറിട്ടൊരു മത ഐക്യ കൂട്ടായ്മയുടെ റംസാൻ നിലാവ് പിറയുടെ പ്രകാശം തെളിയിപ്പിച്ചത് പിണണി ഗായിക രാധികാ നായർ. സമിതി വനിതാ വിംഗ് കൺവീനർ ഡോ : ഗീതാ ഷാനവാസ് അദ്ധ്യക്ഷ വഹിച്ചു. റംസാനെ വരവേൽക്കുന്ന ഗാനം ഗായകൻ ഷംനാദ് ഭാരത് ആലപിച്ചു. ദേവരാജൻ മാഷ് അനുസ്മരണം ഗോപൻ ശാസ്തമംഗലം ഉൽഘാടനം ചെയ്തു. പ്രേം സിംഗേഴ്സ് ചീഫ് കോ ഓർഡിനേറ്റർ അജിത് കുമാർ, തണ്ടർവേഴ്സ് വേണുഗോപാൽ , സാമൂഹ്യ പ്രവർത്തകൻ ജോസഫ് ഡിക്രൂസ്, ജയദേവൻ എന്നിവർ പങ്കെടുത്തു. റംസാൻ ഗാനാലാപനവും 27-ാം രാവ് നോമ്പ് തുറക്കലും നടന്നു.
