മഹാത്മാ സാംസ്കാരിക വേദി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലേഖന മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് ജനറൽ വിഭാഗങ്ങളിലായിട്ടാണ് മൽസരം. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നു.
ഡിജിറ്റൽ ലോകത്തെ സ്ത്രീകൾ: അവസരങ്ങളും സുരക്ഷയും എന്നതാണ് വിഷയം. ലേഖനം മലയാളത്തിൽ ആയിരിക്കണം. ലേഖനം 1000 വാക്കുകളിൽ കൂടാൻ പാടില്ല .ലേഖനങ്ങൾ സ്വന്തമായി തയ്യാറാക്കിയതായിരിക്കണം. മറ്റ് പുസ്തകങ്ങളിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ പകർത്തിയവ ആണെന്ന് കണ്ടുപിടിച്ചാൽ മത്സരത്തിൽ നിന്നും നീക്കം ചെയ്യുന്നതാണ്.
കൈപ്പടയിൽ എഴുതുന്നതാണെങ്കിൽ എ ഫോർ (A4) പേപ്പറിന്റെ ഒരു വശത്ത് മാത്രം എഴുതണം. മുമ്പ് മറ്റേതെങ്കിലും മത്സരങ്ങൾക്കോ മാസികകൾക്കോ നൽകിയ രചനകൾ അയക്കാൻ പാടില്ല.
ലേഖനത്തോടൊപ്പം മത്സരാർത്ഥിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ എന്നിവ ഉള്ളടക്കം ചെയ്യണം
അയക്കേണ്ട വിലാസം: തപാൽ വഴിയാണെങ്കിൽ മഹാത്മാ സാംസ്കാരിക വേദി, സൈബോ ടെക് കമ്പ്യൂട്ടേഴ്സ്, കോൺവെൻ്റ് റോഡ്, നെയ്യാറ്റിൻകര 695 121 എന്ന മേൽവിലാസത്തിലും ഇമെയിൽ വഴി mail.samadarshi@gmail.com എന്ന വിലാസത്തിലും വാട്സാപ്പിൽ 8547816998 എന്ന നമ്പരിലും അയക്കാവുന്നതാണ്. ലേഖനം മാർച്ച് 8 ന് മുമ്പേ അയക്കേണ്ടതാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനുവദനീയമല്ല.
