ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. വികാസ്ഭവൻ പരിസരത്ത് നിന്നാരംരംഭിച്ച വിളംബരജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചതോടെയാണ് ദ്വിദിന ജില്ലാ സമ്മേളനത്തിന് തുടക്കമായത്. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സദസ്സ് പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ് ബിനുകുമാർ അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗംവി.കെ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.അജികുമാർ, എസ്.അജയകുമാർ, സൗത്ത് ജില്ലാ പ്രസിഡൻ്റ് ആർ.കലാധരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, ആർ.സിന്ധു, വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത,നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ശരത്ചന്ദ്രൻ നായർ, വൈശാഖ്.വി, അജി പി.എസ്,സുശീലൻ കുന്നത്തുകാൽ എന്നിവർ പങ്കെടുത്തു.
നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജൻ ഭാസ്കർ സ്വാഗതവും സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു. ‘ സാംസ്കാരിക വേദി’യുടെ കലാപരിപാടികളും സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറി.
ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 മണിക്ക് പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.

