ഹജ്ജ് സർവീസിന്റെ പേരിൽ അമിതചാർജ് ഈടാക്കുന്ന വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ ആഗോളതലത്തിൽ ടെണ്ടർ വിളിച്ച് ന്യായമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുൻ ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നവർക്കായി നൽകിയ യാത്രയയപ്പ് സമ്മേളനം പെരുമ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാനുപാതികമായി ഹജ്ജ്ക്വാട്ട വർദ്ധിപ്പിക്കണമെന്നും കരിപ്പൂർ വഴി പോകുന്ന ഹാജിമാരിൽ നിന്ന് അധികസംഖ്യ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.കെ.പി മുഹമ്മദ്,സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട,നദീർ മൗലവി,എ.കെ ഉമ്മർ മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി, രണ്ടാർക്കര മീരാൻ മൗലവി,അഡ്വ.കുറ്റിയിൽ ഷാനവാസ്,മാർക്ക് അബ്ദുൽ സലാം, അബ്ദുൽസലാം കുമളി, കടയ്ക്കൽ ജുനൈദ്, മുഹമ്മദ് ജലീൽ പുനലൂർ,പ്രൊഫ. മുഹമ്മദ് കുഞ്ഞ്,അഫ്സൽ പത്തനംതിട്ട,ഇ.എ അബ്ദുൽ നാസർ മൗലവി,ഹബീബ് മുഹമ്മദ് മൗലവി,വാഹിദ് പെരുമ്പുഴ,ഇലവുപാലം ഷംസുദ്ദീൻ മന്നാനി,വൈ. സഫീർ ഖാൻ മന്നാനി,കുളത്തൂപ്പുഴ സലിം,നേമം ഷാഹുൽഹമീദ്, അരുടിയിൽ താജ്, ജാഫർ അബ്ദുൽ വഹാബ്,കബീർ താന്നിമൂട്ടിൽ,പി.എച്ച് അബ്ദുൽ സമദ്,ഇടമൺ സലീം,എസ്.കെ നസീർ, ഷംസുദ്ദീൻ ചാരുംമൂട്,കുണ്ടറ നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
