തിരുവനന്തപുരം.മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞവർക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ്. ചെയർമാൻ എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തോമസ് ലോറസൻസ്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, നിർമ്മലാനന്ദൻ, സൊസൈറ്റി പ്രസിഡൻ്റ് ഡി. വിൽഫ്രഡ് റോബിൻ, കവടിയാർ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
