കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ജാതി അധിക്ഷേപത്താൽ ആത്മഹത്യ ചെയ്ത നെടുമങ്ങാട് ഉഴമലയ്ക്ക ൽ കൊങ്ങണം കൊറ്റാമലയിൽ – നിതിൻരാജിന്റെ വീട്ടിൽ – റസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലാ കൂട്ടായ്മയായ- റസിഡന്റ്സ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം (RACT) ഭാരവാഹികൾ സന്ദർശിച്ചു.. നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ – RACT ഭാരവാഹികൾക്കൊപ്പം സന്നിഹിതനായിരുന്നു.നിതിന്റെ രക്ഷാകർത്താക്കൾ റാക്റ്റ് ഭാരവാഹികൾ എന്നിവരോട് സംസാരിച്ചശേഷം സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഭാരവാഹികളെ അറിയിച്ചു. റാക്ട് ഭാരവാഹികളായ പ്രസിഡന്റ് കെ. ജി. ബാബു വട്ടപ്പറമ്പിൽ, ട്രഷറർ വി. ജി. സുനിൽകുമാർ, ഭാരവാഹികളായ ജലീൽ വില്ലിപ്പയിൽ, എം. സുമംഗലാദേവി,സി. കോമളം,ഷാഫി, നജുമത്ത് ബീവി, വിജയൻ നായർ, ശകുന്തള, ഇന്ദിര എന്നിവർ പങ്കെടുത്തു

