വെഞ്ഞാറമൂട്: വെള്ളുമണ്ണടിയിൽ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പോത്തൻകോട് സ്വദേശിയായ ജിത്തുവാണ് (27) പിടിയിലായത്.
ബുധൻ രാവിലെയാണ് വെള്ളമണ്ണടി കല്ലിയോട് സ്വദേശി ശാരദാമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ പറമ്പില്‍ പണിക്കെത്തിയ തൊഴിലാളികള്‍ വീടിന്റെ കതക് തുറന്നു കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് ശാരദയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനയില്‍ വീടിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണും ഒരു ചെരിപ്പും കണ്ടെടുത്തു. ആറ്റിങ്ങൽ ഡി വൈ എസ്ജി പി സന്തോഷ് കുമാർ, വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ പ്രജീഷ്, എസ്മാ ഐ രായ മനീഷ്, അംബരീഷ്, ആറ്റിങ്ങൽ ഡി വൈ എസ്യു പി ടെ ക്രൈം സ്ക്വാഡിലെ എ എസ്മാ ഐ രായ മനോജ്, ബൈജു, പ്രദീപ്, എസ്വി സി പി ഒ ജേഷ്, സജി, സിപി ഒ രാജ് രാജേഷ്, വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ എ എസ്മാ ഐ രായ ബിനു എസ്, ബിനു ജി, റജീന, എസ്മാ സി പി ഒ രായ സുഭാഷ്, സിയാസ്, ശ്രീകാന്ത് സിപി ഒ മാരായ അനുമോഹൻ, സ്റ്റെഫി എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
