തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് അർഹതയുണ്ടായിരുന്ന പതിനായിരത്തോളം ജീവനക്കാർക്ക് വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ സി.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി.
കൗണ്ടിങ്ങിനു മുൻപായി കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഫെസിലിറ്റേഷൻ സെന്റർ പുനരാരംഭിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി എ.പി. സുനിൽ സംസ്ഥാന സെക്രട്ടറി, എം.എസ്. അജിത് കുമാർ ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, സെക്രട്ടറി ടി.എസ്. നിസാം, സുരേന്ദ്രൻ മംഗലത്ത്നട, ഷമ്മിരാജ്, എ.ആർ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
