നെടുമങ്ങാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നെടുമങ്ങാട് നെട്ടിറച്ചിറ കൊറ്റാമല സ്വദേശിയും, കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയും ആയ
നിതിൻ രാജിൻ്റെ മാതാപിതാക്കളെ വസതിയിൽ എത്തി ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഗ്ലോബൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും,നിതിൻ രാജിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, പനവൂർ ഹസ്സൻ, ചെറുവാളം സുരേഷ്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, ലാൽ ആനപ്പാറ,വെമ്പിൽ സജി, സാബു തറവാട്ടിൽ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
