അൽ ഇർഫാൻ അലുംനി അസോസിയഷൻ്റെ നേതൃത്വത്തിൽ പഠന ക്ലാസും സ്നേഹാദരവും മണനാക്ക് അൽ ബുർഹാൻ ക്യാമ്പസിൽ സംഘടിപ്പിച്ചു. മർഹൂം ആറ്റിങ്ങൽ ഉസ്താദ് മഖാം സിയാറത്തോടെ ആരംഭിച്ച സംഗമത്തിൽ അൽ ഇർഫാൻ പ്രസിഡൻ്റ് സയ്യിദ് ഹദിയത്തുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. ശൈഖുനാ ഏരൂർ ഷംസുദ്ദീൻ മദനി അൽ ഖാദിരി ഉദ്ഘാടനം നിർവഹിച്ചു. അബൂ മുഹമ്മദ് ഇദിരീസു ശാഫി പെരിങ്ങാട് ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. ഉള്ഹിയത്ത് എന്ന വിഷയത്തിൽ നടന്ന പഠന ക്ലാസിന് പെരിങ്ങമ്മല ചിറ്റൂർ മുസ്ലിം ജമാഅത്ത് മുദരിസ് മാമം അബ്ദുൽ ലത്തീഫ് ബാഖവി നേതൃത്വം നൽകി.
ഹാഫിള് മുഹമ്മദ് ഷെഫീഖ് ബാഖവി കൊട്ടിയം, അൽ ബുർഹാൻ ചെയർമാൻ ഹാഫിള് മുഹമ്മദ് മുസ്ലിയാർ വാളക്കാട്, ആനച്ചൽ അബ്ദുറഷീദ് മൗലവി, ഹാഫിള് മുഹമ്മദ് ഹുസൈൻ ബാഖവി മാമം, നസീർ അഹ്സനി ബീമാപള്ളി, സലീം സഖാഫി പള്ളിക്കൽ, അൻസാരി ബാഖവി പെരിങ്ങമ്മല, മുഹമ്മദ് റാസി ബാഖവി കല്ലൂർ എന്നിവർ സംബന്ധിച്ചു…
ദർസീ സേവന മേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മാമം അബ്ദുൽ ലത്വീഫ് ബാഖവിയെ സംഗമത്തിൽ ആദരിച്ചു…

