ചിറയിൻകീഴ് : മണനാക്ക് മുസ്ലിം ജമാഅത്ത് സിറാജുൽ ഉലും മദ്രസാ വിദ്യാർത്ഥികളുടെ ഈ വർഷത്തെ നബിദിന സന്ദേശയാത്ര വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, നിരാലംബർക്കും വേണ്ടിയായി. മൗന യാത്രയ്ക്ക് ജമാഅത്ത് പ്രസിഡന്റ് എം സിറാജുദ്ദീൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എസ് എ മജീദ് ഹാജി, അഷ്കർ ബാക്കവി, എം ഹാഷിം അൽ റഷീദി, സിറാജുദ്ദീൻ സഖാഫി, തൗഫീഖ് മന്നാനി, താജുദ്ദീൻ, അബ്ദുൽ സലീം, എ സൈനുൽ ആബ്ദീൻ, എസ് സജീർ, എ ആർ സലിം, എസ് സബീർ, എം അബ്ദുൽ വാഹിദ്, എ റഫീഖ് ഖാൻ, എം ബാജി, ബി ഫിറോസ്, അബ്ദുൽ റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി. ദുആ സമ്മേളനവും, അന്നദാനവും നടന്നു.
