ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ‘അടിയന്തരമായി അപ്ഡേറ്റ് ചെയ്യുക’ എന്ന രീതിയിലുള്ള സന്ദേശങ്ങളോ ലിങ്കുകളോ വരികയാണെങ്കിൽ യാതൊരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പ് രീതി:
ഉപയോഗത്തിനിടെ പെട്ടെന്ന് വരുന്ന പോപ്പ്-അപ്പ് സന്ദേശങ്ങൾ വഴി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യരേഖകൾ ചോർത്തപ്പെടുകയും പണം നഷ്ടമാവുകയും ചെയ്യുന്നു.
പരിഹാര മാർഗങ്ങൾ:
ഫോൺ സെറ്റിങ്സിലെ ‘Install From Unknown Sources’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ആക്കി വയ്ക്കുക.
ഔദ്യോഗിക പ്ലേ സ്റ്റോറുകൾ വഴിയല്ലാതെ വരുന്ന ഒരു ലിങ്കും ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
