ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പുറം തോന്നയ്ക്കൽ എന്നീ പ്രദേശങ്ങളിലെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ. കെ ചവാൻ ഇൻഫ്രാ സ്ട്രുക്ചർ കമ്പനിയുടെ വർക്ക് സൈറ്റുകളിൽ നിന്നും ഉദ്ദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഇരുമ്പ് കമ്പികളും മറ്റു നിർമ്മാണ സാമഗ്രികളും മോഷണം ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിൽ.ആസാം നാഗോൺ സ്വദേശിയും ആറ്റിങ്ങൽ മാർക്കറ്റ് റോഡിലുള്ള ലില്ലി കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വയസ്സുള്ള അക്കാദുൾ ഹഖ്(33)നെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തതു മംഗലപുരം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈസാദ് മുഹമ്മദ്. എം ന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ ഗിരീഷ് എച്ച്, എസ് സി പി ഓ മാരായ സന്തോഷ് കുമാർ എസ്, അനസ് എ, ദിലീപ് ബി, സി പി ഒ മാരായ രതീഷ്, അമൽ.എസ്.ബി എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
