32 വർഷം നീണ്ട സമർപ്പണത്തിന്റെയും സേവനത്തിന്റെയും അധ്യാപന ജീവിതത്തിന് ഇന്ന് മനോഹരമായ ഒരു വിരാമം കുറിക്കുകയാണ് റീജ സത്യൻ ടീച്ചർ.
മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ച ടീച്ചർ, തുടർന്ന് കാര്യവട്ടം യു.പി. സ്കൂളിലും സേവനമനുഷ്ഠിച്ചു. പിന്നീട് സ്വന്തം നാടായ ആലംകോട് ഗവ. വി.എച്ച്.എസ്.എസ്.-ൽ 25 വർഷക്കാലം വിദ്യാർത്ഥികളുടെ അറിവും വ്യക്തിത്വവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
തുടർന്ന് ആലംകോട് ഗവ. എൽ.പി. സ്കൂളിന്റെ പ്രഥമാധ്യാപികയായി ചുമതലയേറ്റ ടീച്ചർ, നാലര വർഷക്കാലം മാതൃകാപരമായ നേതൃത്വമാണ് കാഴ്ചവെച്ചത്.
ഭൗതിക സൗകര്യങ്ങളുടെ പരിമിതിയും വിദ്യാർത്ഥികളുടെ എണ്ണം കുറവുമുൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും സ്കൂളിനെ പുരോഗതിയുടെയും വളർച്ചയുടെയും പാതയിലേക്ക് നയിക്കാൻ ടീച്ചറുടെ ദീർഘവീക്ഷണവും ആത്മാർത്ഥതയും സഹായകമായി. രക്ഷിതാക്കൾ, പി.ടി.എ., സ്കൂൾ വികസന സമിതി എന്നിവരുമായി കൈകോർത്തുള്ള പ്രവർത്തനങ്ങളിലൂടെ സ്കൂളിന് പുതിയ ഊർജവും ദിശാബോധവും നൽകാൻ സാധിച്ചതായും അറിയിച്ചു
