എൽ.ഡി. എഫ് സർക്കാർ കെ – റെയിൽ പദ്ധതിക്കായി സ്വകാര്യ ഭൂമിയിൽ ബലം പ്രയോഗിച്ചു സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികൾ പിഴുതു മാറ്റി പ്രകടനമായി പെരുങ്ങുഴി ജംഗ്ഷനിൽ കൊണ്ടു വന്ന് റീത്ത് സമർപ്പിച്ചു. പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കുറ്റികൾ എടുത്തു മാറ്റി. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, നേതാക്കളായ ബി. മനോഹരൻ, കെ. ഓമന, സി.എച്ച് സജീവ്, മാടൻവിള നൗഷാദ്, എസ്. ജി അനിൽകുമാർ, ബി.സുധർമ്മ, രഞ്ജിത്ത് പെരുങ്ങുഴി, എം. കെ ഷാജഹാൻ, എം. ഷാബുജാൻ, ജയാ സജിത്ത്, അനുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

