തിരുവനന്തപുരം. ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ,സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2027 ലെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ അപേക്ഷ മുതൽ എല്ലാ സാങ്കേതിക കാര്യങ്ങളും സൗജന്യമായി നൽകുന്നതിനുവേണ്ടിയുള്ള ഹജ്ജ് സേവന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫസർ (ഡോക്ടർ )പി നസീർ നിർവഹിച്ചു. ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്നp ഉദ്ഘാടന സമ്മേളനത്തിൽ ഭാരവാഹികളായ എ അബൂബക്കർ. അഫ്സൽ മുന്ന, ബി. അഹമ്മദ് നിസാർ ബിലാൽ, അഷ്റഫലി മുഹമ്മദ് ഇസ്മായിൽ, അബ്ദുൽസലാം,അബ്ദുൽ കലാം,അൻവർ, അനസ് മുഹമ്മദ്,ഷാഹുൽഹമീദ്, തുടങ്ങിയവർ പങ്കെടുത്തു. എല്ലാദിവസവും രാവിലെ 9 30 മുതൽ ഒരു മണി വരെ കമലേശ്വരത്തെ ഐ സി എ സെന്ററിൽ ഈ സേവനം സൗജന്യമായി ലഭ്യമാണ്.
