മഹാത്മാ സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിലെ ഏറ്റവും. വലിയ ദുരന്തമാണ് എല്ലാത്തരം ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രചരണവുമെന്ന് ജില്ലാ പഞ്ചായത്തംഗം സി.ആർ. പ്രാണകുമാർ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ
ചമ്പയിൽ സുരേഷ് അധ്യക്ഷത വഹിച്ചു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമരാജ്, കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമേഷ്, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്, തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ .. സാബു, മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ പി.എസ്, , വി പി വിഷ്ണു, സനൽ തൊഴുക്കൽ യോവാസ്, ‘ മരിയാപുരം വിപിൻരാജ് , അമൽ, സുനിൽ, വിനായക് തുടങ്ങിയവർ സംസാരിച്ചു.
