തിരുവനന്തപുരം : സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് കേരളത്തിലെ പുരുഷന്മാരെ ആക്ഷേപിക്കുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിച്ചത്.
ഞാനൊരു പുരുഷ വിരോധിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ത്രീകളുടെ കൈയിൽ ആണെങ്കിൽ അവർ മിച്ചം പിടിക്കുന്ന പണം വീട്ടിൽ കൃത്യമായി എത്തുമെന്നും എന്നാൽ പുരുഷന്മാർ ആണെങ്കിൽ ആ പൈസയുടെ കുറച്ചു വീട്ടിലെത്തും ബാക്കി എവിടെ പോകും എന്ന ചോദ്യം ഉന്നയിച്ചു.
തുടർന്ന് ആ പണം ബിവറേജസ് വഴി പുരുഷന്മാർ സർക്കാറിന് നൽകുമെന്നും മുഖ്യമന്ത്രി തമാശ രൂപേണ പറയാതെ പറഞ്ഞു.
