യൂ ഡി എഫ് സർക്കാരിൻ്റെ ഗ്യാരണ്ടിയുടെ ഭാഗമായി നിലവിൽ വന്ന പ്രിയദർശിനി സൗജന്യ യാത്രാ ബസിന് പെരുങ്ങുഴി ജംഗ്ഷനിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി സ്വീകരണം ഒരുക്കി.

കഴിഞ്ഞ 28 ദിവസങ്ങളിലായി യൂ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികൾ പൊതുജന സമക്ഷത്തിൽ അവതരിപ്പിക്കുന്നതിനായി ആഹ്ലാദ സദസും, പ്രകടനവും, പായസ വിതരണവും നടത്തി.

ഡി.ഡി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ബസ് ജീവനക്കാരെ ഷാൾ അണിയിച്ചു. യാത്രക്കാർക്കും, പൊതുജനങ്ങൾക്കും പായസം വിതരണം ചെയ്തു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ആഹ്ളാദ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ മിനിജയചന്ദ്രൻ, കെ. ഓമന, ബി.മനോഹരൻ, അഴൂർ വിജയൻ, സി.എച്ച് സജീവ്, മാടൻവിള നൗഷാദ്, വി.കെ ശശിധരൻ, എസ്. ജി അനിൽ കുമാർ, ബി.സുധർമ്മ, നെസിയാ സുധീർ, രഞ്ജിത്ത് പെരുങ്ങുഴി, സജീവ് ചന്ദ്രൻ, ജയാ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
