പുനർ നിർമ്മാണത്തിൻ്റെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ കാൽ നട പോലും ദുസ്സഹമായ സാഹചര്യത്തിൽ പൊതുജന പരാതിയെത്തുടർന്ന് രമ്യഹരിദാസ് എം.എൽ.എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതൃത്വം
സ്ഥലത്തെത്തി കോൺട്രാക്ടറോടും, ജീവനക്കാരോടും വിശദീകരണം തേടി. അഴൂർ പഞ്ചായത്തിലെ പ്രധാന പാതകളായ അനുപമ – മുട്ടപ്പലം, പെരുങ്ങുഴി – മൂന്നുമുക്ക് റോഡുകളാണ് രണ്ട് മാസത്തോളമായി പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നത്. രണ്ട് പ്രാവശ്യം കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ ജനരോഷം ശക്തമാണ്. ഈ റോഡുകളിലുടെയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ട് കാൽ നടപോലും ദുസ്സഹമായ സാഹചര്യത്തിലാണ് എം.എൽ.എയുടെ മുന്നിൽ ജനം പരാതിയുമായി എത്തിയത്. ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, നാട്ടുകാർ, ഉദ്യോഗസ്ഥർ, കോൺട്രാക്ടർ എന്നിവർക്കൊപ്പം
റോഡുകൾ സന്ദർശിച്ച് അടിയന്തിരമായി റോഡ് പണി പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, കെ. ഓമന, ബി. മനോഹരൻ, എസ്.ജി അനിൽകുമാർ, രാജൻ കൃഷ്ണപുരം, ജയ സജിത്ത്, അബ്ദുൽ സുബൈർ, എം.നിസാം, ഷഫീന ബീവി, കെ.രഘു എന്നിവരും രമ്യഹരിദാസ് എം.എൽ.എ ക്കൊപ്പം ഉണ്ടായിരുന്നു.
