സ്ഥിരമായ പ്രയത്നത്തിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് മികച്ച ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയൂ എന്ന് ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ റാവാഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ്.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരൂർക്കട അഗസ്ത്യ പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പോലീസ് ഓഫീസേർസിന്റെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക രംഗങ്ങളിൽ മികവ് പുലർത്തിയവരെയും സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ റാവാഡാ ആസാദ് ചന്ദ്രശേഖർ ഐ പി എസ് അനുമോദിച്ചു. കെ പി ഒ എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ എൽ നിഷാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്റലിജൻസ് ഐജി നിശാന്തിനി ഐപിഎസ്, തിരുവനന്തപുരം റൂറൽ എസ് പി ബി കെ പ്രശാന്തൻകാണി ഐപിഎസ്, കെ പി ഒ എ സംസ്ഥാന വൈസ് പ്രസിഡൻറ് ജ്യോതിഷ് ആർ കെ എന്നിവർ സംസാരിച്ചു. കെ പി ഒ എ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി വിജു റ്റി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.


