ചിറയിൻകീഴ് :-കോരാണി,പുകയിലത്തോപ്പ് ആക്കോട്ടുവിള സമത്വം റിസഡൻസ് അസോസിയേഷൻ 😎 മത് വാർഷിക പൊതുയോഗവും ബോധവൽക്കരണ ക്ലാസും വിദ്യാഭ്യാസ അവാർഡ് വിതരണവും എം എൽ എ യ്ക്ക് സ്വീകരണം ഭരണസമിതി തെരെഞ്ഞെടുപ്പും നടത്തി.എം എൽ എ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എസ് ആർ എപ്രസിഡന്റ് ബിന്ദു ശശികുമാർ അധ്യക്ഷ, സ്വാഗതം, റിപ്പോർട്ട് അവതരണം സെക്രട്ടറി. കെ .എസ്. അനിൽകുമാർ, എസ് . ശ്രീജിത്ത് നന്ദി പറയുകയും തിരുവനന്തപുരം എസ് എസ് ബി – പോലീസ് സുപ്രണ്ടായി ഉദ്യോഗക്കയറ്റം ലഭിച്ച ബി. അനിൽകുമാർ ഡോക്ടറേറ്റ് നേടിയ ഡോ. ദിവ്യ സജിത്ത്, ഡോ.രമ്യ. എസ ആർ എന്നിവർക്ക് ആദരവ് നൽകുകയും 2025-26 എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കും സ്കൂൾ കലോത്സവ അവാർഡ് ജേതാക്കൾക്കും കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം വൈസ് പ്രസിഡന്റ് വത്സല സുരേന്ദ്രൻ വാർഡ് മെമ്പർമാരായ ആതിര പി ബി, സജി എന്നിവർ അവാർഡുകളും നൽകി.കിഴുവിലം എഫ് എച് സി – ജെ എച് ഐ മിത്രാ വിജയൻ ആരോഗ്യ ബോധവൽക്കരണക്ലാസും നടത്തി.
