നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ കല്ലമ്പാറയിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിന്റെ പ്രവർത്തനസമയം രാത്രി പത്തുമണിവരെ നീട്ടണമെന്ന് ബി.എം.എസ്. നെടുമങ്ങാട് മേഖലാ
സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ അഞ്ചുമണിവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതു നാട്ടുകാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അഞ്ചുമണികഴിഞ്ഞാൽ മൃതദേഹങ്ങളുമായി മറ്റു പഞ്ചായത്തുകളിലേക്ക് നെട്ടോട്ടമോടേണ്ട ദുസ്ഥിതിയാണ്. ഇതിനു നഗരസഭ പരിഹാരം കാണണം.
കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്. വിഭാഗ് പ്രൗഢ പ്രമുഖ് ആർ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.വി.ആനന്ദ്, സംസ്ഥാന സമിതി അംഗം കെ.ജയകുമാർ,
രാഹുൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ ആദരിച്ചു. ഭാരവാഹികളായി ജെ.അജിത്ത് (പ്രസി.), മുല്ലശ്ശേരി ദേവകുമാർ (സെക്ര.) ശിവപ്രസാദ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
