സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ആലംകോട് മേഖല യൂണിറ്റ് രൂപീകരിച്ചു.
എം എ വഹാബിന്റെ അധ്യക്ഷതയിൽ കൂടിയ രൂപീകരണ യോഗം സംസ്ഥാനക്കമ്മിറ്റി അംഗം അഡ്വക്കേറ്റ് എംപി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു .
ആറ്റിങ്ങൽ മേഖല പ്രസിഡന്റ് സുശോഭനൻ വിശദീകരണ പ്രസംഗം നടത്തി.
യൂണിറ്റിന്റെ ഭാരവാഹികളായി ശ്രീവത്സൻ – പ്രസിഡന്റ് ,
വക്കം ഗഫൂർ – വൈസ് പ്രസിഡന്റ് , എം എ വഹാബ് – ജനറൽ സെക്രട്ടറി , സുലൈമാൻ ആലംകോട് – ജോയിന്റ് സെക്രട്ടറി , ഹക്കിം – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
മെമ്പർഷിപ്പ് വിതരണ കൺവെൻഷൻ 18 .7 .26 ശനി വൈകിട്ട് 4 30ന് ആലംകോട് കൊച്ചുവിള ന്യൂ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കും .
