കേരള തണ്ടാൻ മഹാസഭ നെടുങ്കണ്ട ഒന്നാം പാലം ശാഖയുടെ വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് വി. ബാബുവിന്റെ അധ്യക്ഷതയിൽ കേരള തണ്ടാൻ മഹാസഭാ ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കല്പകശ്രീ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു, കൽപ്പക ശ്രീ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ ബോർഡ് അംഗം ആർ.ചന്ദ്രനും രാസ ലഹരി വിപത്തിനെതിരെ കൗൺസിൽ അംഗം സുജിത്ത് മോഹനനും വിശദമായി സംസാരിച്ചു. വിവിധ പരീക്ഷകളിൽ വിജയികൾക്കുള്ള സമ്മാനദാനവും മുതിർന്ന പൗരന്മാരെ ആദരിക്കലും താലൂക്ക് യൂണിയൻ സെക്രട്ടറി സുരേന്ദ്രൻ നിർവഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമൽ വിജയ്, അജയകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി സുനിൽലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുമംഗല നന്ദിയും പറഞ്ഞു. ശാഖയുടെ പ്രസിഡന്റായി വി ബാബുവിനെയും സെക്രട്ടറിയായി സുനിലാലിനെയും യോഗം തെരഞ്ഞെടുത്തു
