കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ മഹാത്മാ അയ്യങ്കാളിയുടെ നൂറ്റി അറുപത്തിമൂന്നാം ജയന്തി ദിനത്തിൽ പെരുങ്ങുഴി കടവിലെ അയ്യങ്കാളി സ്മാരകത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബി. മനോഹരൻ, വി.കെ ശശിധരൻ, അഴൂർ വിജയൻ, ബി.സുധർമ്മ, രഞ്ജിത്ത് പെരുങ്ങുഴി, പ്രവീണ കുമാരി, എസ്.മധു, ജനകലത, ജയകുമാർ മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.

