റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ മൂന്നാം വാർഷിക സമ്മേളനം ആഗസ്റ്റ് 29, ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം അധ്യാപക ഭവന് സമീപമുള്ള എം.ഇ.എസ് ഹാളിൽ നടക്കും.
പാരിപ്പള്ളി ജൗഹരിയാ അറബിക് കോളേജ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യും. കെ.എ.എം.എ.ആർ ജില്ലാ പ്രസിഡൻ്റ് ജെ.സുബൈർ അധ്യക്ഷത വഹിക്കും. കേരള സർവകലാശാല അറബിക് വിഭാഗം മേധാവി ഡോ. ഇ.സുഹൈൽ മുഖ്യപ്രഭാഷണം നടത്തും.
വിരമിച്ച മുതിർന്ന അധ്യാപകരായ അബ്ദുൽ ഖരീം, റുഖിയത്ത് ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ, ജില്ലാ സെക്രട്ടറി എം.മുനീർ, കെ.എ.എം.എ.ആർ സംസ്ഥാന സെക്രട്ടറി ഇടവം ഖാലിദ്, ജില്ലാ സെക്രട്ടറി എസ്. സുബൈദ ബീവി, ട്രഷറർ എ.അലി മുഹമ്മദ്, തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എ മജീദ്, ഷറഫുദ്ദീൻ മൗലവി, ജോയിൻ്റ് സെക്രട്ടറി അബ്ദുൽ റഷീദ്, വനിതാ ഫോറം ചെയർപേഴ്സൺ ആബിദ ബീവി, വനിതാ ഫോറം കൺവീനർ മഹുവാലിയത്ത് ടീച്ചർ, മാഹില.എ തുടങ്ങിയവർ പങ്കെടുക്കും.

