
ശാസ്തവട്ടം:നന്മയുടെയും കരുതലിന്റെയും പ്രൗഢോജ്ജ്വലമായ ഓർമ്മപ്പെടുത്തലായി ശാസ്തവട്ടം സഹൃദയ റസിഡൻസ് അസോസിയേഷന്റെ 11-ാമത് വാർഷികാഘോഷവും ഓണാഘോഷവുമായ ‘ഓണനിലാവ് 2026’ രണ്ട് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്റെ സ്വന്തം ഓഫീസിൽ വെച്ച് നടന്ന ആഘോഷങ്ങൾ നാടിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി മാറി.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ജയചന്ദ്രൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കെ. ചന്ദ്രസേനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. രാജു ആനന്ദൻ സ്വാഗതം ആശംസിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. പുതുവസ്ത്രമില്ലാത്ത 100 അമ്മമാർക്കുള്ള ‘അമ്മയ്ക്കൊരു മുണ്ട്’ പദ്ധതിയുടെ ഉദ്ഘാടനം മംഗലപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ശിവപ്രസാദ് നിർവഹിച്ചു. തുടർന്ന്, കിടപ്പുരോഗികൾക്കുള്ള 50 എണ്ണം ധനസഹായ വിതരണ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. കെ. ജി. ബാബു വട്ടപ്പറമ്പ് നിർവഹിച്ചു.
ചടങ്ങിൽ എന്നിവർ ആശംസകൾ ഷിബു . എം , ഭുവന ചന്ദ്രൻ , വി . എസ് സുരേഷ് കുമാർ, രാജേന്ദ്രൻ , ആശംസഅർപ്പിച്ചു. പ്രത്യേക അതിഥികളായി ഡോ. രഘുനാഥൻ നായർ, സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി. ആര്യാദേവ് എന്നിവരും പങ്കെടുത്തു. ട്രഷറർ ശ്രീ. ചന്ദ്രശേഖരൻ നായർ ചടങ്ങിന് നന്ദി പറഞ്ഞു.
തിരുവോണം, അവിട്ടം നാളുകളിൽ നടന്ന മാരത്തോൺ കൂട്ടയോട്ടം, വിവിധ കായിക മത്സരങ്ങൾ, അത്തപ്പൂ മത്സരം, മഹാബലി എഴുന്നള്ളത്ത്, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ബിനു വാസുദേവന്റെ കരോക്കെ ഗാനമേള, 1977 ബാച്ചിന്റെ ‘ഓൾഡ് ഈസ് ഗോൾഡ്’ ഗാനമേള, വിവിധ ഡാൻസ് പ്രോഗ്രാമുകൾആദിശക്തി കലാ ഗ്രാമം,ഭാവയാമി ഡാൻസ് ഗ്രൂപ്പ് ,വീരഭദ്ര ഡാൻസ് സ്കൂൾ,ചെന്താമര ഡാൻസ് ഗ്രൂപ്പ്,എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നാട്ടുകാരുടെയും കമ്മറ്റി അംഗങ്ങളുടെയും പൂർണ്ണ പിന്തുണയോടെ ഓണാഘോഷം വൻ വിജയമാക്കി മാറ്റാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ
