
സംസ്ഥാനത്ത് നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രത്യേക മാതൃക സൃഷ്ടിച്ചു കൊണ്ട് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്.
വാർഡുകളിലെ വീടുകളെ അഞ്ച് ഭാഗങ്ങളായി തിരിച്ച് കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്ക് ഈ വീടുകളുടെ മേൽനോട്ട ചുമതലകൾ നൽകിയിരിക്കയാണ്..
യുവാക്കളും വിദ്യാർത്ഥികളും ഉള്ള വീടുകളിൽ നിരന്തരം സമ്പർക്കം നടത്തി ലഹരി ഉപഭോഗങ്ങൾ കണ്ടെത്തുവാനും അവർക്ക് ആവശ്യമായിട്ടുള്ള ചികിത്സയും റീഹാബിലിറ്റേഷൻ അടക്കമുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പോലീസ്,എക്സൈസ്, ജനപ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ, എന്നിവർ സംയുക്തമായി എല്ലാ വീടുകളും സന്ദർശിക്കും
. ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനോടൊപ്പം തന്നെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുകയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പുത്തനട അംഗൻവാടിയിൽ ചേർന്ന ഈ പദ്ധതിയുടെ ഉദ്ഘാടനയോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ കെ ആർ ഷൈജു ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി. പ്രൈജു, സബ് ഇൻസ്പെക്ടർ ടി ഷൈജു, ജില്ലാ പഞ്ചായത്ത് അംഗം ഷീല എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തംഗം എസ്.പ്രവീൺചന്ദ്ര അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയർപേഴ്സൺ ചിത്ര സ്വാഗതവും സി ഡി എസ് വൈസ് ചെയർ പേഴ്സൺ റഫീക്ക ബീവി നന്ദിയും രേഖപ്പെടുത്തി..
