
റവന്യൂ ഇൻസ്പെക്ടറായിരിക്കെ അന്തരിച്ച കേരള എൻ ജി ഒ അസോസിയേഷൻ നേതാവ് ആർ. സജികുമാറിനെ അനുസ്മരിച്ചു. സാധാരണക്കാരെ ചേർത്തു നിർത്തിയ ഉദ്യോഗസ്ഥനായിരുന്നു ആർ. സജികുമാർ എന്ന് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി നേതാവ് സി.ആർ. പ്രാണ കുമാർ അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി അധ്യക്ഷനായിരുന്നു. എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എസ്. സതീഷ്, സെക്രട്ടറി ശ്രീജിത്ത് നഗരൂർ , (ട്രഷറർ ഷമ്മി എസ്. രാജ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, നേതാക്കളായ മനുലാൽ, എസ്.എസ്. സജി, ഷിജിത് ശ്രീധർ, എസ്.ആർ. ബിജുകുമാർ, ജയ് സിംഗ്, അജയാക്ഷൻ, അജിത് കുമാർ, വർഗ്ഗീസ്, ശബരിനാഥ്, ഷിബു, സെൻസൺ, ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
