അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മീരാൻ കടവിൽ നിന്നും പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മാറ്റുവാനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
പണികൾ നടക്കുന്നതിന്റെ ഇടയ്ക്ക് പൈപ്പുകൾ പൊട്ടുകയാണെങ്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം തടസ്സപ്പെടും.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ വാട്ടർ അതോറിറ്റി ജലത്തെയാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. കുടിവെള്ള വിതരണം തടസ്സപ്പെട്ടാൽ ജന ജീവിതത്തെ അത് സാരമായി ബാധിക്കും..
അതുകൊണ്ട് കുടിവെള്ള വിതരണം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ട് പകരം സംവിധാന ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫിയ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി വിമൽരാജ്, ജയ ശ്രീരാമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര,ലിജാബോസ്, വിജയ് വിമൽ,അതുല്യ മഹേഷ് എന്നിവർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

