26-ാം വാർഷികത്തോടനുബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം പിഎംജി ജങ്ഷന് സമീപമുള്ള ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്നു തുടങ്ങി, അതേ കേന്ദ്രത്തിൽ അവസാനിച്ച ആവേശകരമായ അഞ്ച് കിലോമീറ്റർ മാരത്തോണിൽ അറുനൂറോളം പേർ പങ്കെടുത്തു.
8-14 വയസ്സ് വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാം സ്ഥാനവും ജോയൽ ജോൺ രണ്ടാം സ്ഥാനവും വിൻസൺ റോയ് മൂന്നാം സ്ഥാനവും നേടി. 15-45 വയസ്സ് പുരുഷ വിഭാഗത്തിൽ കരൺ സിങ് ഒന്നാമതെത്തി. സെൽജിൻ രണ്ടാമതും സോനാരം ഹെസ്സ മൂന്നാമതുമെത്തി. വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാം സ്ഥാനവും റയാൻ എച്ച് രണ്ടാം സ്ഥാനവും ബബിത എസ് മൂന്നാം സ്ഥാനവും നേടി.
