
ജവഹർ ബാൽ മഞ്ച് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ചെമ്പകമംഗലം കണിമംഗലം കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം. എസ്. നൗഷാദ് നിർവഹിച്ചു.

കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡൻറ് ജെ. സൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി.ജനറൽ സെക്രട്ടറി MJ ആനന്ദ് നെഹ്റുവിയൻ ആദർശങ്ങളുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഡിസിസി അംഗവും, ജവഹർ ബാൽ മഞ്ച് മുൻ ജില്ലാ കോഡിനേറ്ററുമായിരുന്ന ജി.ഗോപകുമാർ മത്സരങ്ങളെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി.
കലാമത്സര കൺവീനർ മഹിൻ എം കുമാർ സ്വാഗതവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് Mട ഉദയകുമാരി നന്ദിയും പ്രകാശിപ്പിച്ചു. ഡിസിസി അംഗം തോന്നയ്ക്കൽ രവി , പെൻഷൻ അസോസിയേഷൻ ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജവഹർ ബാൽമഞ്ച് മംഗലപുരം ബ്ലോക്ക് കോഡിനേറ്റർ അജിത്ത് രാജ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് വരിക്ക്മുക്ക് കുമാർ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് അമ്മൂസ് എന്നിവർ സന്നിഹിതരായിരുന്നു. കർഷക കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻ്റ് അനിൽ മേച്ചേരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജാദ് സുൽഫി, ഷിബു പുന്നൈക്കുന്നം, വാർഡ് പ്രസിഡൻ്റുമാരായ ഷിബു, നാസർ, ദീപ്തി , യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ , അസ്ഹർ, ഷെർഷാ ജമീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

