അഞ്ചുതെങ്ങ് ഇടവകയുടെ കീഴിലെ സെന്റ് ജോസഫ്സ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ട് ബുക്കുകൾ സൗജന്യമായി നൽകി.
അഞ്ചുതെങ്ങ് ഇടവകയാണ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ കെജി മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ നോട്ട് ബുക്കുകൾ സൗജന്യമായി നൽകിയത്.
കടൽക്ഷോഭവും കോവിഡ് വ്യാപനവും മൂലം ദുരിതത്തിലായ പ്രദേശവാസികൾക്ക് കൈത്താങ്ങ് ആകുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ചുതെങ്ങ് ഇടവക തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കും സെന്റ് ജോസഫ്സ് സ്കൂളിലെ മറ്റ് എല്ലാ വിദ്യാർത്ഥികൾക്കും നോട്ട് ബുക്കുകൾ വിതരണം ചെയ്തത്.
നോട്ട് ബുക്കുകളുടെ വിതരണോത്ഘാടനം അഞ്ചുതെങ്ങ് സെന്റ് പീറ്റെഴ്സ് ഫെറോന ദേവാലയം വികാരിയും സ്കൂൾ ലോക്കൽ മാനേജരുമായ ഫാദർ പ്രദീപ് ജോസഫ് നിർവഹിച്ചു.
