വർക്കല : പ്രതിസന്ധികളോട് പോരാടി
കേരളാ പൊലീസിൽ സബ്
ഇൻസ്പെക്ടറായി ജോലി നേടി
വാർത്തകളിൽ ഇടംപിടിച്ച വർക്കല സബ്
ഇൻസ്പെക്ടർ ആനി ഇനി എറണാകുളം
സെൻട്രൽ സ്റ്റേഷനിലേക്ക്. നേരത്തെ
നൽകിയ അപേക്ഷ പരിഗണിച്ചാണ്
ആനിയുടെ സ്ഥലംമാറ്റം. കുടുംബം
എറണാകുളത്താണെന്നും സ്ഥലമാറ്റം
വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.
